നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും

തിരുവനന്തപുരം സിറ്റി മൂന്ന്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ ആറ്, കോട്ടയം മൂന്ന്, ഇടുക്കി ഒന്ന്, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ ഏഴ്, തൃശൂര്‍ റൂറല്‍ രണ്ട്, പാലക്കാട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, കോട്ടയം എട്ട്, തൃശൂര്‍ റൂറല്‍ 31, പാലക്കാട് അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7968 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 158, 7, 4

തിരുവനന്തപുരം റൂറല്‍ - 264, 200, 10

കൊല്ലം സിറ്റി - 217,18, 12

കൊല്ലം റൂറല്‍ - 517, 0, 0

പത്തനംതിട്ട - 25, 27, 0

ആലപ്പുഴ- 35, 14, 2

കോട്ടയം - 6, 9, 0

ഇടുക്കി - 8, 5, 1

എറണാകുളം സിറ്റി - 3, 0, 0

എറണാകുളം റൂറല്‍ - 16, 4, 2

തൃശൂര്‍ സിറ്റി - 27, 29, 3

തൃശൂര്‍ റൂറല്‍ - 25, 77, 3

പാലക്കാട് - 14, 24, 0

മലപ്പുറം - 18, 22, 2

കോഴിക്കോട് സിറ്റി - 3, 0, 0

കോഴിക്കോട് റൂറല്‍ - 7, 44, 1

വയനാട് - 2, 0, 0 കണ്ണൂര്‍ - 0, 0, 0

കാസര്‍ഗോഡ് - 47, 86, 0


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.