അഹ്ദുള്‍ മോമിന്‍ ദേശീയ അന്വേഷണ ഏജന്‍സി കുരുക്കിൽ

അഹ്ദുള്‍ മോമിന്‍ ദേശീയ അന്വേഷണ ഏജന്‍സി കുരുക്കിൽ

കൊല്‍ക്കത്ത: അല്‍ ഖായ്ദ ഭീകര സംഘടനയ്ക്കായി ധനസമാഹരണം നടത്തിയ കേസില്‍ അഹ്ദുള്‍ മോമിന്‍ മൊണ്ടാള്‍ അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജന്‍സി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നാണ് ഇയാൾ പിടിയിലായത്.

പശ്ചിമ ബംഗാളിലെ റായ്പൂര്‍ ദാരൂര്‍ ഹുദാ ഇസ്ലാമിയ മദ്രസയില്‍ അധ്യാപകൻ ആണ് ഇയാള്‍. അല്‍ ഖായ്ദ ഗൂഢാലോചനയുടെ ഭാഗമായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും അല്‍ ഖായ്ദ ഭീകര സംഘടനയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഇയാള്‍ സഹായിച്ചിരുന്നതായും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ ധനസമാഹരണം നടത്തിയിരുന്നതായും എന്‍ ഐ എ കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.