ലക്‌നൗ: ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ഥിയെ ആക്രമിച്ചു. ഉത്തര്‍ പ്രദേശില്‍ അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളജില്‍ ബുധനാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ലക്കി രാജ് സിങ് എന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
പുള്ളിപ്പുലിയെ വൈകാതെ കോളജ് അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്ന് പിടികൂടി ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതായി പ്രിന്‍സിപ്പല്‍ യോഗേഷ് യാദവ് വ്യക്തമാക്കി.
ക്ലാസില്‍ കയറിയപ്പോഴാണ് പുള്ളിപ്പുലിയെ കണ്ടതെന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ആക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റ ലക്കി രാജ് സിങ് പറഞ്ഞു. പരിക്കേറ്റതിനെ ലക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.