പൂവാറിലെ ലഹരി പാര്‍ട്ടി: മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

പൂവാറിലെ ലഹരി പാര്‍ട്ടി: മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

തിരുവനന്തപുരം: പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസില്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് . മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു. ലഹരി പാര്‍ട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും.

ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് നിര്‍വാണ ഗ്രൂപ്പായിരുന്നു. സംഘാടകന്‍ അഖില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയില്‍ പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തിയിരുന്നു. റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പടെ നാലു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.