ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഉറപ്പുകളെ തുടർന്ന് പ്രക്ഷോപം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കർഷകർ നാളെയാണ് വിജയ ദിവസം ആഘോഷിക്കുന്നത്.
ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ നാളെ വീടുകളിലേക്ക് മടങ്ങും. താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം പതിനഞ്ചിനു വിലയിരുത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
അതേസമയം ലഖിംപൂർ സംഭവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികളിൽ ഉത്തർപ്രദേശിലെ സംയുക്ത കിസാൻ മോർച്ച ഘടകം തീരുമാനമെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.