കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 37കാരനാണ് കോളറ സ്ഥിരീകരിച്ചത്.
യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്നു. ഇതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്.
വീടിനു സമീപത്തെ കിണറുകളില്‍ നിന്നു വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.