ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഭാര്യ കാരി സിമണ്‍സിനും പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചു. 2020 ഏപ്രിലില്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ജോണ്‍സണ്‍ എന്നാണ് പേര്. ഈ വര്‍ഷം മേയിലാണ് 57 വയസുകാരനായ ബോറിസും 33 വയസുകാരിയായ കാരിയും വിവാഹിതരായത്. ബോറിസിന്റെ മൂന്നാം വിവാഹമാണിത്.
മുന്‍ ഭാര്യയും ഇന്ത്യന്‍ വംശജയുമായ മരിന വീലറില്‍ ബോറിസ് ജോണ്‍സണ് നാലു മക്കളുണ്ട്. ഹെലന്‍ മാസിന്‍ടൈറുമായുള്ള ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഏഴു മക്കളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.