കൊച്ചി : പണിക്കപറമ്പിൽ വർക്കിയുടെ ഭാര്യ ശ്രീമതി റീത്താമ്മ (81 വയസ്സ്) നിര്യാതയായി. ശവസംസ്കാരം ചൗക്ക (എലിഞ്ഞിപ്ര ) സെ. മേരീസ് ലൂർദ് പള്ളിയിൽ വച്ച് നാളെ (13 ഡിസംബർ 2021) വൈകുന്നേരം 3.30 ന് നടത്തപ്പെടും.
മക്കൾ ജെയിംസ്, ടോമി, ഷേർലി, ജിജി, സി. ടെസ്നി MSJ , ഫാ. ബിജു പണിക്കപ്പറമ്പിൽ OFM Cap, മരുമക്കൾ ജെസ്സി,റോസി, ജാൻസി.
ഫാ. ബിജു (അലോഷ്യസ്) പണിക്കപ്പറമ്പിൽ കപ്പൂച്ചിൻ യുഎ ഇ യിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളായ ഫുജൈറ, ഷാർജ, ജബൽ അലി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. യുഎഇ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ മലയാളം വിഭാഗത്തിന്റെ ഡയറക്ടർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കല്യാൺ രൂപതയിലെ ഉല്ലാസ് നഗർ സെ. പോൾ , ബദലാപ്പൂർ സെ. മേരീസ് ദേവാലയത്തിലും ഇടവക വികാരിയായി സേവനം ചെയ്യുന്നു.
അദ്ദേഹത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കാരിസ് ഇന്റർനാഷണൽ മെമ്പർ ഷെവലിയാർ സിറിൾ ജോൺ, യു എ ഇ സി സി എസ് ടി മുൻ കോർഡിനേറ്റർ ജോസ് ആന്റണി, ഗ്ലോബൽ മീഡിയ സെൽ ചീഫ് ഗ്ലോബൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.