തിരുപിറവിയുടെ സ്മരണങ്ങള്‍ ഉണര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡില്‍ ആറാവു പ്രദേശത്തെ 'മലയാളി കാത്തലിക് കമ്മ്യുണിറ്റി' ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സൂര് ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ ഫാ. വര്‍ഗീസ് (ലെനിന് ) മൂഞ്ഞേലില്‍ സിറോ മലബാര്‍ റീത്തിലുള്ള പുതിയ ആരാധന ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
'ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങള്‍ വീട്ടിലൊതുങ്ങിയ ഈ ക്രിസ്മസ് കാലത്ത് അപരന്റെ ദുഃഖങ്ങള്‍ അടുത്തറിയാനും ആവശ്യമുള്ള ഇടങ്ങളില്‍ കനിവും കരുണയും ചൊരിയാനും നമുക്ക് കടമയുണ്ടെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ ഫാ. വര്‍ഗീസ് മൂഞ്ഞേലില്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് നടത്തിയ തിരുക്കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.