അമൃത്സര്‍: ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങിനെ കടന്നാക്രമിച്ച് പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംങ് സിദ്ദു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോള്‍ അമരീന്ദര്‍ സിംങ് വീട്ടിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാലുകള്‍ നക്കുകയാണെന്ന് സിദ്ദു തുറന്നടിച്ചു. അമരീന്ദര്‍ സിംങിനെ അഹങ്കാരിയായ രാജാവ് എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്.
സിദ്ദുവിനായുള്ള വാതിലുകള്‍ അടഞ്ഞുവെന്നാണ് ഒരിക്കല്‍ ക്യാപ്റ്റന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അയാള്‍ വീട്ടിലിരുന്ന് പ്രധാനമന്ത്രിയുടെ കാലുകള്‍ നക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു യോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദറിനെതിരെ സിദ്ദു രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
നവ്ജ്യോത് സിംങ് സിദ്ദുവുമായുള്ള തര്‍ക്കങ്ങള്‍ക്കും നീണ്ട പോരുകള്‍ക്കും ഒടുവില്‍ നവംബര്‍ രണ്ടിനാണ് അമരീന്ദര്‍ സിംങ് കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അമരീന്ദര്‍ സിംങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്ന് പഞ്ചാബില്‍ സഖ്യത്തിലായ ബിജെപി 70-80 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.