15 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

15 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 15 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15 മുതൽ 18 വരെയുളളവർക്കാണ് വാക്സിൻ നൽകുക. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കും. ജനുവരി 10 മുതല്‍ ആണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരംഭിക്കുക. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

ശാസ്ത്ര ഉപദേശകരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുളള തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 12 വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാമെന്ന് വിദഗ്ധ സമിതി ഇന്ന് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് ഇതുവരെ പോയിട്ടില്ല. ലോകം ഇപ്പോള്‍ സംസാരിക്കുന്നത് ഒമൈക്രോണിനെ കുറിച്ചാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ തോല്‍പ്പിക്കാനുളള പ്രധാന ആയുധം പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരുക എന്നത് തന്നെ ആണെന്നാണ് ആഗോള തലത്തിലുളള അനുഭവം പഠിപ്പിക്കുന്നത് എന്നും മോദി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ഏത് വാക്‌സിന്‍ ആണ് നല്‍കുക എന്നത് വ്യക്തമല്ല.

മൂക്കിലൂടെ നല്‍കുന്ന വാക്‌സിനും ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഉടനെ രാജ്യത്ത് നല്‍കി തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ കിടക്കകളും 5 ലക്ഷം ഓക്‌സിജന്‍ കിടക്കകളും 1.40 ലക്ഷം ഐസിയു കിടക്കകളും 90,000 പീഡിയാട്രിക് ഐസിയു-നോണ്‍ ഐസിയു കിടക്കകളും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3000 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യമാകെ 4 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.