കൗമാരക്കാര്‍ക്ക് കൊവാക്സിന്‍ മാത്രം: പുതിയ മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍

കൗമാരക്കാര്‍ക്ക് കൊവാക്സിന്‍ മാത്രം: പുതിയ മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുക കോവാക്‌സിന്‍ മാത്രം. കൗമാരക്കാര്‍ക്ക് സൗജന്യമായിട്ടായിരിക്കും സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുക. ജനുവരി ഒന്നു മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി മാത്രമല്ല ഓഫ്ലൈന്‍ ആയും വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

അതേസമയം രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒന്‍പത് മാസം പൂര്‍ത്തിയായതിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ഇതിന് വേണ്ടി നിലവിലുള്ള കോവിന്‍ അക്കൗണ്ട് ഉപയോഗിക്കാം. അവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഈ അധിക ഡോസ് വാക്‌സിന്‍ എടുത്ത കാര്യം കൂടി പരാമര്‍ശിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുക. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.