തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് ഭാര്യ. ഇഡി സംഘം കൃത്രിമ രേഖകളില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി. ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.
റെയ്‌ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ ഇവിടെ മനപൂര്‍വം കൊണ്ടയിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാല്‍ കാര്‍ഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവന്‍ പോയാലും ഒപ്പിടില്ലെന്നും അവര്‍ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞു.
കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാര്‍ഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോണ്‍ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിലേറെ ഇഡി നടത്തിയത് റെയ്ഡ് നാടകമാണ്. ഭക്ഷണം കഴിക്കല്‍ മാത്രമാണ് അവര്‍ നടത്തിയത്. അവര്‍ തന്നെ കൊണ്ടുവന്ന ഒരു ക്രെഡിറ്റ് കാര്‍ഡ് ഇവിടെ നിന്ന് ലഭിച്ചു എന്നുള്ള രേഖയില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. അനൂപ് മുഹമ്മദ് എന്നയാളിന്റെ കാര്‍ഡായിരുന്നു അത്. ഇഡി തന്നെ കൊണ്ടുവന്നതാണ് അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.