മലപ്പുറം : തന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റിന് തെരച്ചില്‍ നടത്താം. ഇതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി. ജലീല്‍. മരുതംകുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ എത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം.
എനിക്ക് എന്റെ കാര്യമാണ് പറയാന്‍ ആവുക. അവര്‍ വരട്ടെ, തിരച്ചില്‍ നടത്തി എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ എന്നാണ് ജലീല്‍ പ്രതികരിച്ചത്. ഇഡിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.