ചങ്ങനാശ്ശേരി ഫാമിലി അപ്പോസ്റ്റലേറ്റ് മാതൃ -പിതൃവേദി അതിരൂപത വാർഷികാഘോഷം

ചങ്ങനാശ്ശേരി ഫാമിലി അപ്പോസ്റ്റലേറ്റ് മാതൃ -പിതൃവേദി അതിരൂപത വാർഷികാഘോഷം

ചങ്ങനാശ്ശേരി : അതിരൂപത മാതൃ- പിതൃവേദിയുടെ വാർഷികം ഡിസംബർ 31 വെള്ളിയാഴ്ച രാവിലെ 9:30 ന് കത്തീഡ്രൽ ഹാളിൽ വച്ച് നടത്തപ്പെടും. സീറോ-മലബാർ ഫാമിലി കമ്മീഷൻ ബിഷപ്പ് ഡെലഗേറ്റ് മാർ ജോസ് പുളിക്കൽ വാർഷികം ഉദ്ഘാടനം ചെയ്യും. അതിരൂപത മാതൃവേദി പ്രസിഡന്റ്‌ ആൻസി ചെന്നോത്ത്‌ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അതിരൂപത ഡയറക്ടർ ഫാ. ജോസ് മൂകുളേൽ ആമുഖസന്ദേശം നൽകും. പിതൃവേദി പ്രസിഡന്റ്‌ എ പി തോമസ്,സി. ജോബിൻ എഫ് സി സി, വി വി ബെന്നി, വിൻസി റോയ്, ഷിനോയി മാത്യു, ജോജൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. മാർ ജോസ് പുളിക്കൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.