രാഷ്ട്രീയ രംഗത്ത് നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണ്: ബിഹാർ മുഖ്യമന്ത്രി

രാഷ്ട്രീയ രംഗത്ത് നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണ്: ബിഹാർ മുഖ്യമന്ത്രി

ബിഹാർ: രാഷ്ട്രീയ രംഗത്ത് നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇനി മത്സരിക്കാനില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തേത് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെ നിതീഷ് കുമാർ പറഞ്ഞു.

നവംബർ ഏഴിനാണ് സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക, 10ന് വോട്ടെണ്ണലും. സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ കൊടുമ്പിരിയിൽ നിൽക്കുമ്പോഴാണ് നിതീഷ് കുമാറിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം. അഞ്ച് തവണ ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് നിതീഷ് കുമാർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.