അമേരിക്ക: യൂ എസ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പത്ര സമ്മേളനം നടത്തി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ വിധി ജഡ്ജിമാരുടെ ആയിരിക്കും എന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ നിയമ നടപടികളെ സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ആയിരുന്നു ഈ തവണയും ട്രംപിന്റെ വാർത്ത സമ്മേളനം.
തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ ഏകപക്ഷീയമാണെന്ന് ട്രംപ് പറഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ തിരിമറി നടക്കാൻ ഉള്ള സാധ്യതകൾ തള്ളികളയാൻ ആകില്ലന്ന് ട്രംപ് പറഞ്ഞു. യു എസിൽ നീലതരംഗം ഇല്ലന്നും അമേരിക്കൻ തൊഴിലാളികളുടെ പാർട്ടി ആണ് റിപ്പബ്ലിക് പാർട്ടി എന്നും ട്രംപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.