സ്കൂളുകൾ തുറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയായി

സ്കൂളുകൾ തുറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്​കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന്​ വിദ്യഭ്യാസ വകുപ്പ്​. ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും ക്ലാസുകൾ ഉണ്ടായിരിക്കുക. പിന്നീട്​ ഹൈസ്​കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പൂര്‍ണമായ തോതില്‍ ക്ലാസുകൾ ഉണ്ടാകും.

പൊതുവിദ്യഭ്യാസ വകുപ്പ്​ സെക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നല്‍കിയാല്‍ സ്​കൂളുകള്‍ തുറക്കുമെന്നും സെ​ക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.