ന്യുഡല്‍ഹി: ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. ഇതോടെ കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും.
പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. ഇതില്‍ പകുതി പേര്‍ കോവാക്സിന്‍ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീല്‍ഡ് ലഭിച്ചവരുമാകും. രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്സിനാണ് കുത്തിവയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.