യോഗി ആദിത്യനാഥിനെ അവഹേളിച്ചു; പ്രതിക്ക് രണ്ടു വർഷത്തേക് സോഷ്യൽ മീഡിയ പാടില്ല

യോഗി ആദിത്യനാഥിനെ അവഹേളിച്ചു; പ്രതിക്ക് രണ്ടു വർഷത്തേക് സോഷ്യൽ മീഡിയ പാടില്ല

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സോഷ്യൽമീഡിയയിൽ അവഹേളിച്ച സംഭവത്തിലെ പ്രതിയായ യുവാവിനോട് രണ്ട് വർഷത്തേക്ക് സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉപാധികളിലാണ് സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടി അനുശാസിച്ചിരിക്കുന്നത്.

രണ്ട് വർഷത്തേക്കോ കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെയോ പ്രതി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നായിരുന്നു പ്രധാന ഉപാധി. സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.അഖിലാനന്ദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 12ാം തീയതി മുതൽ ജയിലിൽ കഴിയുന്ന അഖിലിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.