നടിയെ ആക്രമിച്ച കേസ്: വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം; പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം; പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

പ്രോസിക്യൂഷന്‍ കേസിന് അനുസൃതമായി സാക്ഷികളെ ഉണ്ടാക്കാനാണെന്നു സംശയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണു ബന്ധമെന്ന് ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ സഹായിക്കുമെന്നും കോടതി ആരാഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.