ബംഗളൂർ: ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കാലാവധി നീട്ടാൻ ഇഡി അപേക്ഷ നൽകുമെന്നാണ് സൂചന. കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇ ഡി കസ്റ്റഡി അപേക്ഷ നൽകുക. ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇയാൾ കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനകളുമുണ്ട്.
ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കാന് ഇടയില്ല. അന്വേഷണം തുടരുന്നതിനാൽ ജാമ്യം നൽകുന്നതിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനാൽ തന്നെ അപേക്ഷ വീണ്ടും നൽകേണ്ടതില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനമെന്നറിയുന്നു. എന്നാൽ കോടതി അനുവദിച്ച സമയത്തെക്കാൾ കൂടുതൽ നേരം ഇഡിയുടെ ചോദ്യം ചെയ്യൽ നീളുന്നത് നിയമ ലംഘനമാണെന്ന് ബന്ധുക്കൾ കോടതിയെ അറിയിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.