രോഗ ബാധിതരേക്കാള്‍ രോഗമുക്തര്‍; പോസിറ്റീവായി രാജ്യം

രോഗ  ബാധിതരേക്കാള്‍ രോഗമുക്തര്‍; പോസിറ്റീവായി രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. ഇരുപത്തിനാലു മണിക്കൂറിനിടെ 50,357 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ 53,920 പേര്‍ ഡിസ്ചാര്‍ജ് ആയി. ഇന്നലത്തെ രോഗബാധിതര്‍ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 84,62,081 ആയി.

577 പേര്‍ ഇന്നലെ വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,25,562 ആയി. നിലവില്‍ 5,16,632 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 4141 പേരുടെ കുറവുണ്ടായി.

ഇതുവരെ പരിശോധിച്ചത് 11,65,42,304 സാംപിളുകള്‍ ആണെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11,13,209 സാംപിളുകളാണ് പരിശോധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.