കെ. സുധാകരനും വി.ഡി സതീശനും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ്

 കെ. സുധാകരനും വി.ഡി സതീശനും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെ പി സി സി പ്രസിഡന്റ് കെ സുധാരന്റെയും സുരക്ഷ ശക്തിപ്പെടുത്താന്‍ ഇന്റലിജന്‍സ് നിര്‍ദേശം. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തനിര്‍ദേശം. ഇരുവര്‍ക്കും പുറമെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രത്യേക കാവലിന് പുറമെ അകമ്പടി പൊലീസും ഉണ്ടാവും. കെ സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമെ കമാന്‍ഡോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കും. കെ പി സിസി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

സുധാകരന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് സുരക്ഷ വേണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്റലിജന്‍സ് മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.