തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം മൂന്ന്, ആലപ്പുഴ ആറ് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം ആറ്, മലപ്പുറം ആറ്, കോഴിക്കോട് അഞ്ച്, പാലക്കാട് രണ്ട്, കാസര്‍ഗോഡ് രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ആലപ്പുഴ: യുഎഇ അഞ്ച്, തുര്‍ക്കി ഒന്ന്, തൃശൂര്‍ യുഎഇ നാല്, ഖത്തര്‍ മൂന്ന്, പത്തനംതിട്ട: യുഎഇ മൂന്ന്, യുഎസ്എ രണ്ട്, സൗദി അറേബ്യ ഒന്ന്, ഖത്തര്‍ ഒന്ന്, ഖസാക്കിസ്ഥാന്‍ ഒന്ന്, എറണാകുളം: യുഎഇ അഞ്ച്, ഉക്രൈന്‍ ഒന്ന്, ജര്‍മനി ഒന്ന്, കൊല്ലം: യുഎഇ രണ്ട്, ഖത്തര്‍ ഒന്ന്, മലപ്പുറം: യുഎഇ അഞ്ച്, ഖത്തര്‍ ഒന്ന്, കോഴിക്കോട്: യുഎഇ അഞ്ച്, പാലക്കാട്: യുഎഇ ഒന്ന്, ഇസ്രേയല്‍ ഒന്ന്, കാസര്‍ഗോഡ്: യുഎഇ രണ്ട്, കണ്ണൂര്‍ യുഎഇ എന്നിങ്ങനെ വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേരാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.