യൂണിയന്‍റെ നെടും തൂണ്‍, ഷെയ്ഖ് സുല്‍ത്താന് ആശംസനേർന്ന് ദുബായ് ഭരണാധികാരി

യൂണിയന്‍റെ നെടും തൂണ്‍, ഷെയ്ഖ് സുല്‍ത്താന് ആശംസനേർന്ന് ദുബായ് ഭരണാധികാരി

ദുബായ് : ഷാ‍ർജയുടെ സുല്‍ത്താനായി ഷെയ്ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അവരോധിതനായി 50 വർഷം പൂർത്താക്കുന്ന വേളയില്‍ ആശംസകള്‍ നേർന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
"എന്‍റെ സഹോദരന്‍ ഷെയ്ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ഭരണനേതൃത്വത്തിലെത്തിയിട്ട് 50 വ‍ർഷങ്ങള്‍ പൂർത്തിയാകുന്നു. രാജ്യത്തിന്‍റെ നെടുംതൂണുകളില്‍ ഒരാളാണ് ഷെയ്ഖ് സുല്‍ത്താന്‍. അറിവിന്‍റെ , ശാസ്ത്രത്തിന്‍റെ, കലാസാംസ്കാരിക മേഖലയുടെ സർവ്വകലാശാലയാണ് അദ്ദേഹം. അതിനേക്കാള്‍ ഉപരി മനുഷ്യസ്നേഹി, മനുഷ്യസേവനപ്രവർത്തനങ്ങളിലെ മുന്‍നടത്തക്കാരന്‍, അദ്ദേഹത്തിനും കുടുംബത്തിനും ദൈവം രക്ഷയാകട്ടെ", ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.