ശതകോടീശ്വരന്മാര്‍ക്കിടയിലെ അത്ഭുത താരം മോംഫ ജൂനിയര്‍; ഒമ്പതു വയസ് മാത്രമുള്ള ആഫ്രിക്കന്‍ സ്വദേശി

ശതകോടീശ്വരന്മാര്‍ക്കിടയിലെ അത്ഭുത താരം മോംഫ ജൂനിയര്‍; ഒമ്പതു വയസ് മാത്രമുള്ള ആഫ്രിക്കന്‍ സ്വദേശി


അബുജ(നൈജീരിയ): ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മോംഫ ജൂനിയര്‍. അച്ഛന്‍ നൈജീരിയയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് സെലിബ്രിറ്റി ഇസ്മയിലിയ മുസ്തഫയും മഹാ കോടീശ്വരന്‍ തന്നെ.

ഒമ്പതാം വയസ്സില്‍ പഠിക്കാനും , കളിക്കാനും മാത്രമറിയാവുന്ന കുട്ടികളുടെ ലോകത്ത് കൊച്ചു മോംഫ തിളങ്ങുന്നത് അത്യാഡംബരത്തിന്റെ അതുല്യ ദൃശ്യങ്ങളുമായാണ്.തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള 'ബേബി ഇന്‍ഫ്‌ളുവന്‍സര്‍' ആണ് മോംഫ ജൂനിയര്‍. അനുയായികള്‍ക്ക് മുന്നില്‍ ആഡംബര ജീവിതശൈലി കാണിച്ച് പതിവായി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുന്നു.

മുഹമ്മദ് അവല്‍ മുസ്തഫ എന്നാണ് മോംഫ ജൂനിയറിന്റെ യഥാര്‍ത്ഥ പേര്.തന്റെ സ്വകാര്യ ജെറ്റിലാണ് മോംഫ ലോകമെമ്പാടും സഞ്ചരിക്കുന്നത് . മോംഫയുടെ പേരില്‍ നിരവധി മാളികകളുമുണ്ട്. ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെയും, സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സദാ പങ്കുവെക്കുന്നു പയ്യന്‍. വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉള്‍പ്പെടെ നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.