നിയമനടപടികളിലെ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കുക

നിയമനടപടികളിലെ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കുക

കേരളത്തിന്റെ പൊതുസമൂഹവും ക്രൈസ്തവസമുദായവും നേരിടുന്ന ഭീഷണിക​ൾക്കെതിരെ മുന്നറിയിപ്പ് ​ ​നൽകിയ ​റവ.ഡോ. ആന്റണി തറേക്കടവിലിനെതിരേ സ്വമേധയാ കേസെടുത്ത പോലീസ്‌ നടപടി​ക്കെതിരെ പ്രതിഷേധവുമായി മാനന്തവാടി രൂപത. പ്രതിഷേധം അറിയിക്കുക മാത്രമല്ല ​ ബഹു. ആന്റണിയച്ചന്‍ പറഞ്ഞ വസ്തുതാപര മായ എല്ലാക്കാര്യങ്ങ​ൾക്കും ​ പിന്തുണ​ അറിയിച്ചും കൊണ്ടുള്ള സർക്കുലറാണ് മാനന്തവാടിരുപത​ ​പുറപ്പെടുവിച്ചിരിക്കുകയാണ്. ബഹു. ആന്റണിയച്ചന് പൂർണ്ണ​ പി​ന്തുണ അറിയിച്ചുകൊണ്ടുള്ള സർക്കുലർ ​ തലശ്ശേരി അതിരൂപത​ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.



പൊതുനന്മയ്ക്കായ് കൊടുക്കുന്ന മുന്നറിയിപ്പുകളെ തെറ്റായി വ്യാഖ്യാനിച്ച്,​ കത്തോലിക്കാ പുരോഹിതർക്കെതിരെ പൊതുജന വികാരം ഇളക്കിവിടുന്നതും നിയമ നടപടികൾ കൈക്കൊ​ള്ളാൻ ആവശ്യപ്പെടുന്നതും ​ ​ഇതാദ്യമല്ല.​ സ്വന്തം അജപാലനത്തിന് കീഴിലുള്ള വിശ്വാസി സമൂഹത്തിന് കൊടുക്കുന്ന മുന്നറിയിപ്പുകളും താക്കീതുകളും പൊതുവഴിയിലേക്ക് വലിച്ചിഴച്ച് അനാവശ്യ പ്രശ്നങ്ങൾ ഉരുവാക്കുന്നതും സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്നതും കേരളത്തിൽ പതിവായിരിക്കുന്നു ഈ സാഹചര്യത്തിലാണ് രൂപതകൾ പ്രതിഷേധവും പിന്തുണയുമായി മുൻപോട്ടു വന്നിരിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.