പെര്‍ത്തില്‍ പിതാവും രണ്ട് കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

പെര്‍ത്തില്‍ പിതാവും രണ്ട് കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ രണ്ട് കുട്ടികളെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌തെന്നാണു നിഗമനം. വെള്ളിയാഴ്ച വൈകിട്ടാണ് ഹണ്ടിംഗ്ഡെയ്ലിലെ ഒരു വീട്ടില്‍ 40 വയസുള്ള പിതാവിന്റെയും ആറു വയസുള്ള ആണ്‍കുട്ടിയുടെയും നാലു വയസുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമികവിവരം. മരണത്തിനു പിന്നിലെ കാരണം പോലീസ് പരിശോധിച്ചുവരികയാണ്.

കുട്ടികളുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലും പിതാവിന്റെ മൃതദേഹം പിന്നിലെ ഗാരേജിനുള്ളിലുമാണ് കണ്ടെത്തിയത്. കുട്ടികളുടെ മാതാവ് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കാണാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ ഹണ്ടിംഗ്ഡെയ്ലിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. ആത്മഹത്യ ചെയ്ത വ്യക്തി അയല്‍ക്കാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26