ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം  നാളെ

പാറ്റ്ന: നാളെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്. മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത് 56.19 ശതമാനം പോളിംഗാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് സഖ്യങ്ങളുടെ പ്രതീക്ഷ.

ഒട്ടുമിക്ക എക്സിറ്റ് പോളുകളും മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ രംഗത്തെത്തി. ജെഡിയു പ്രതികരണം, നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന്. എക്സിറ്റ് പോളുകളെ ശരിവെച്ച്‌ മഹാസഖ്യം അധികാരത്തില്‍ വരുമോ അതോ എന്‍ഡിഎ തുടരുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.