മുന്‍ മിസ് അമേരിക്ക കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

മുന്‍ മിസ് അമേരിക്ക കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

ന്യൂയോര്‍ക്ക്: മുന്‍ മിസ് യു.എസ്.എയും അഭിഭാഷകയുമായ ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ചെസ്ലി താമസിക്കുന്ന മന്‍ഹട്ടനിലെ 60 നിലയുള്ള ഫ്‌ളാറ്റില്‍ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച്ച പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം.

'ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ' എന്ന അടിക്കുറിപ്പോടെ മരിക്കുന്നതിന് മുമ്പായി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

ഫാഷന്‍ ബ്ലോഗര്‍, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് ചെസ്ലി. 2019-ല്‍ ആണ് മിസ് യു.എസ്.എ പട്ടം ചൂടിയത്. 27 വയസായിരുന്നു അന്ന് പ്രായം. സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദംനേടി. ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാന്‍ ചെസ്ലി സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.