ഒന്നു മുതല്‍ ഒമ്പതു വരെ: ക്ലാസുകളുടെ സമയ ക്രമത്തില്‍ തീരുമാനം ഇന്നുണ്ടാകും

ഒന്നു മുതല്‍ ഒമ്പതു വരെ: ക്ലാസുകളുടെ സമയ ക്രമത്തില്‍ തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളുടെ പുതിയ സമയ ക്രമത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഈ മാസം പതിനാലു മുതലാണ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. ക്ലാസുകള്‍ വൈകിട്ട് വരെയാക്കാനാണ് ആലോചന. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ ക്ലാസ്. ഇത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുകയാണെങ്കില്‍ അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തന മാര്‍ഗ രേഖയും പുറത്തിറക്കും. സംസ്ഥാനത്തെ 10,11,12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച വീണ്ടും തുറന്നു. ഇവര്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.