സി.ബി.എസ്.ഇ ഓഫ് ലൈന്‍ പരീക്ഷ ഏപ്രില്‍ 26ന്

സി.ബി.എസ്.ഇ ഓഫ് ലൈന്‍ പരീക്ഷ ഏപ്രില്‍ 26ന്

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്ലൈനായിട്ടായിരിക്കും പരീക്ഷ നടത്തുക.

സി.ബി.എസ്.ഇ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്പിള്‍ ചോദ്യ പേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക. മുന്‍ വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്.

പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.