കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ആലുവയില്‍ പ്രതിഷേധം. കീഴ്മാട് പഞ്ചായത്തില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ അപ്പോഴേക്കും നാട്ടുകാരും കെ-റെയില്‍ വിരുദ്ധ സമരക്കാരും ഇവിടേക്ക് എത്തുകയായിരുന്നു.
പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാര്‍ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആലുവയില്‍ നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
അതേസമയം കല്ല് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധക്കാരും നിലയുറപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.