പതാകയെ അപമാനിക്കരുത്, ഓർമ്മപ്പെടുത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍.

പതാകയെ അപമാനിക്കരുത്, ഓർമ്മപ്പെടുത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍.

യുഎഇ പതാകയെ അപമാനിച്ചാല്‍ 10 മുതല്‍ 25 വർഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും 5 ലക്ഷം ദിർഹം പിഴയും കിട്ടുമെന്ന് ഓ‍ർമ്മിപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. യുഎഇ ദേശീയ പതാക ദേശീയതയുടേയും പരമാധികാരത്തിന്‍റേയും അഖണ്ഡതയുടേയും പ്രതീകമാണ്. അതുകൊണ്ടുതന്നെ ദേശീയ പതാകയെ അപമാനിക്കുകയെന്നുളളത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ അത്തരം നടപടികള്‍ ശിക്ഷാർഹവുമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. യുഎഇ ദേശീയ ദിനവും രക്തസാക്ഷിദിനവുമൊക്കെ വരാനിക്കെയാണ് ഇക്കാര്യം പബ്ലിക് പ്രോസിക്യൂഷന്‍ ഓ‍ർമ്മിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.