മധ്യപ്രദേശിലും ഗുജറാത്തിലും കർണ്ണാടകയിലും യുപിയിലും ബിജെപിക്ക് ലീഡ്

മധ്യപ്രദേശിലും ഗുജറാത്തിലും കർണ്ണാടകയിലും യുപിയിലും ബിജെപിക്ക് ലീഡ്

ന്യൂഡൽഹി: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ടോണ്ണൽ പുരോഗമിക്കുന്നു. 17 ഇടത്ത് ബിജെപിയും ഒൻപതിടത്ത് കോൺഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നു. ഗുജറാത്തിൽ ഏഴ് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശിൽ 5 ഇടത്ത് ബിജെപിയും 2 ഇടത്ത് സമാജ് വാദി പാർട്ടിയും ലീഡ് ചെയ്യുന്നു.

ഝാർഖണ്ടിൽ രണ്ടിടത്തും ബിജെപിക്കാണ് ലീഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലെ അഞ്ചു സീറ്റുകളിൽ രണ്ടിടത്തെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ബിജെപിയും കോൺഗ്രസും ഓരോ സീറ്റിൽ മുന്നിലാണ്. ഛത്തീസ്ഗഡിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു.

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപിക്കാണ് ലീഡ്. തെലങ്കാനയിലെ ഒരു സീറ്റിലും ബിജെപിയാണ് മുന്നിൽ. ഒഡീഷയിൽ ഒരുസീറ്റിൽ ബിജെഡി മുന്നിൽ നിൽക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE