മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല: സന്‍സദ് ടിവിയുടെ അക്കൗണ്ടിന് യുട്യൂബ് പൂട്ടിട്ടു

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല: സന്‍സദ് ടിവിയുടെ അക്കൗണ്ടിന്  യുട്യൂബ് പൂട്ടിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ, രാജ്യസഭാ നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയുടെ അക്കൗണ്ട് പൂട്ടി യൂട്യൂബ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം എന്ത് വീഴ്ചയാണുണ്ടായതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. മാതൃ കമ്പനിയായ ഗൂഗിളിന് അയച്ച ഇ മെയിലിന് മറുപടിയും ലഭിച്ചിട്ടില്ലന്നാണ് വിവരം.

എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂട്യൂബിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്ത് തരം വീഡിയോകള്‍ക്കും കമന്റുകള്‍ക്കും ഇത് ബാധകമാണ്. എല്ലാവര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും ഓട്ടമാറ്റിക് സോഫ്റ്റ്വെയര്‍ വഴിയും അല്ലാതെയും ഇത് പരിശോധിക്കപ്പെടുമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.