മോഡല്‍ ആയ അമ്മ ഫോട്ടോഷൂട്ടില്‍; മൂന്നു വയസ്സുള്ള മകന്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ച ആഘാതത്തില്‍ തായ്‌ലണ്ട്

മോഡല്‍ ആയ അമ്മ ഫോട്ടോഷൂട്ടില്‍; മൂന്നു വയസ്സുള്ള  മകന്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ച ആഘാതത്തില്‍ തായ്‌ലണ്ട്

പട്ടായ: മോഡലായ അമ്മ ഫോട്ടോഷൂട്ടിന്റെ തിരക്കില്‍ മുഴുകിയപ്പോള്‍ 3 വയസ്സുകാരന്‍ വില്ലയിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. തായ്‌ലണ്ടിലെ പട്ടായയില്‍ 26 കാരിയായ മോഡല്‍ വിയാദ പൊന്റാവിയും ഫോട്ടോഗ്രാഫറായ ഭര്‍ത്താവും പ്രണയദിന വിരുന്നിനിടെ ഫോട്ടോഷൂട്ട് നടത്തുമ്പോഴാണ് സംഭവം.അഡള്‍റ്റ് പ്ലാറ്റ്‌ഫോമുകളിലെ മോഡലായ വിയാദയ്ക്കുണ്ടായ ദുരന്തത്തില്‍ സഹതാപത്തോടൊപ്പം കുറ്റപ്പെടുത്തലും നിറയുന്നു സോഷ്യല്‍ മീഡിയയില്‍.

പാര്‍ട്ടി നടക്കുന്ന വില്ലയുടെ ബാല്‍ക്കണിയില്‍ വിയാദ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുമ്പാഴാണ് ചവനാകോണ്‍ ഹഞ്ചരോന്‍പന്ന തന്റെ മൂന്നാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മരണക്കയത്തില്‍ വീണത്. നീന്തല്‍ കുളത്തില്‍ നിന്ന് കുട്ടി കരയുന്നത് കേട്ട് അച്ഛന്‍ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്തു. പാരാമെഡിക്‌സ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവരെത്തി സി.പി.ആര്‍ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

'എന്റെ ഹൃദയം തകര്‍ന്നു; ഇനി ജീവിക്കേണ്ട 'എന്നാണ് വിയാദ പ്രതികരിച്ചത്.പണം ഈടാക്കി മുതിര്‍ന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന വെബ് പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി സ്ഥിരമായി ചിത്രങ്ങളില്‍ പോസ് ചെയ്തിരുന്നയാളാണ് 'സോഡ' എന്ന് വിളിപ്പേരുള്ള വിയാദ.പാര്‍ട്ടിയിലെ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കൂടാതെ ചവനാകോണും അതിലും ചെറിയ രണ്ടാമത്തെ കുട്ടിയും നീന്തല്‍ക്കുളത്തിന് ചുറ്റും കളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി മോഡലുകള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയും ഫോട്ടോഷൂട്ടുമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.