കുശിനഗർ: ഉത്തർപ്രദേശിൽ വിവാഹഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണ് 11 മരണം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ഖുഷി നഗറിലാണ് സംഭവം.
കിണറിന് മുകളിൽ ഇട്ടിരുന്ന സ്ലാബ് തകർന്നാണ് അത്യാഹിതം ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 11 പേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ്.രാജലിംഗം പറഞ്ഞു.
വീടിനു മുറ്റത്തെ കിണറിനു മുകളിൽ താത്കാലിക സ്ലാബ് ഇട്ടാണ് വിവാഹ വേദി ഉണ്ടാക്കിയിരുന്നത്. 20ലധികം ആളുകൾ അതിനു മുകളിൽ കയറിനിന്നിരുന്നു.
രാത്രി ആയതിനാൽ ആളുകൾക്ക് ഇത് അറിയാൻ കഴിഞ്ഞില്ല. തുടർന്ന് ഈ സ്ലാബ് തകരുകയും ആളുകൾ കിണറ്റിനുള്ളിലേക്ക് വീഴുകയും ചെയ്തു.
11 മൃതദേഹങ്ങളും കണ്ടെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.