മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി മുഹമ്മദില്‍ (60) നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. രാത്രി ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്.
ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണ ബിസ്ക്കറ്റ് കഷണങ്ങളാക്കി ചോക്ലേറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്നു കസ്റ്റംസ് ചോക്ലേറ്റ് ബോക്സിലെ മുഴുവന്‍ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ച് മിഠായിക്കുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സനാഫില്‍ നിന്ന് 423 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.