കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അമേരിക്കയിൽ 140,985 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; വിറങ്ങലിച്ചു അമേരിക്ക

കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അമേരിക്കയിൽ  140,985 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; വിറങ്ങലിച്ചു അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാധിക്കുന്നത്. കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 140,985 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 10,706,807 ആ​യി.

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നിടെ 47,905 കോവിഡ് കേസുകള്‍; 550 മരണം 24 മ​ണി​ക്കൂ​റി​നി​ടെ 1,371 പേ​ര്‍ കൂ​ടി രോഗ ബാ​ധ​യേ​ത്തു​ട​ര്‍​ന്ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 247,290 ആ​യി. 6,644,117 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നിലവില്‍ 3,815,400 പേ​ര്‍ രോഗ ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യിലാണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 161,834,635 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.