'വരൂ... പ്രശ്നങ്ങള്‍ നമുക്ക് നേരിട്ട് ചര്‍ച്ച ചെയ്യാം'; പുടിനെ ക്ഷണിച്ച് സെലന്‍സ്‌കി

'വരൂ... പ്രശ്നങ്ങള്‍ നമുക്ക് നേരിട്ട് ചര്‍ച്ച ചെയ്യാം'; പുടിനെ ക്ഷണിച്ച് സെലന്‍സ്‌കി

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. തങ്ങളുടെ രാജ്യം വിട്ടുപോകാന്‍ റഷ്യന്‍ സൈന്യം തയാറല്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താമെന്നും അതിന് എന്തിനാണ് ഭയമെന്നും സെലന്‍സ്‌കി ചോദിച്ചു.

അതേസമയം റഷ്യ-യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നാണ് ഉക്രെയ്ന്‍ സംഘം അറിയിച്ചു. യുദ്ധം നിര്‍ത്തി സൈന്യം പിന്മാറണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ല.

ചര്‍ച്ചയില്‍ തനിക്ക് വിശ്വാസമില്ലെന്ന് സെലെന്‍സ്‌കി ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഉക്രെയിനിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴിയൊരുക്കാന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അടുത്തയാഴ്ച ബെലൂറാസില്‍വച്ച് മൂന്നാംഘട്ട ചര്‍ച്ച നടക്കും.യുദ്ധം തുടരുമെന്ന് തന്നെയാണ് പുടിന്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.