കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ്സില്‍ 1,42,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ്സില്‍ 1,42,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ്സില്‍ 1,42,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,00,943 ആയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയതു. ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ രാജ്യത്ത് 1,431 പേരാണ് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചിട്ടുള്ളത്.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,14,600 ആയി. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 69 ശതമാത്തോളമാണ് വര്‍ധന രേഖപ്പെടുത്തിയത്. 1,28,081 ആണ് ഇപ്പോഴത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.