ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലുക്കിനെ കുത്തി മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവച്ചാണു തരൂരിന്റെ വിമര്‍ശനം.
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്നതാണു ചിത്രത്തിനു തരൂര്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സത്യമായ കാര്യമാണു കാര്‍ട്ടൂണ്‍ വരച്ചുകാട്ടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, ഡല്‍ഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ജഐന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ നേതാവ് ഉമര്‍ ഖാലിദിനെ യുഎപിഎ അറസ്റ്റ് ചെയ്ത സംഭവത്തിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.