ലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യ; ജഡേജ കളിയിലെ താരം

ലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യ; ജഡേജ കളിയിലെ താരം

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വ വിജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്. തകര്‍പ്പന്‍ സെഞ്ചുറിയും ഒന്‍പതുവിക്കറ്റും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. കരിയറിലെ 100-ാം ടെസ്റ്റ് ജയത്തോടെ ആഘോഷമാക്കാന്‍ വിരാട് കോഹ്‌ലിക്കുമായി. സ്‌കോര്‍: ഇന്ത്യ 574-8, ശ്രീലങ്ക 174,178

വലിയ കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ തുടങ്ങിയ ലങ്കയ്ക്ക് ഇത്തവണയും പിടിച്ചുനില്ക്കാനായില്ല. വെറും ലങ്കയെ 178 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ മത്സരം ബാക്കിനില്‍ക്കെയായിരുന്നു ഇത്. ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി.

ലങ്കന്‍ നിരയില്‍ പൊരുതിയത് 81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്വെല്ല മാത്രമാണ്. ലഹിരു തിരിമാനെ (0), ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (27), പഥും നിസ്സങ്ക (6), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡിസില്‍വ (30), ചരിത് അസലങ്ക (20), സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ദെനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0), ലഹിരു കുമാര (4) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.