കൊച്ചി: ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മുഖ്യപ്രതിയായ റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്.
സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ.
മട്ടാഞ്ചേരിയില്‍ വച്ചാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഒളിവില്‍ കഴിയുന്നതിനിടെ റോയിയുടെ ഇടക്കൊച്ചിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.
ഇയാളെ ജില്ലാ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കും. നാളെയായിരിക്കും ഇയാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.