'വീര്യവും അസാമാന്യ പ്രഭാവവുമുള്ളയാള്‍': മോഡിയെ വാനോളം പുകഴ്ത്തി ശശി തരൂര്‍

'വീര്യവും അസാമാന്യ പ്രഭാവവുമുള്ളയാള്‍': മോഡിയെ വാനോളം പുകഴ്ത്തി ശശി തരൂര്‍

ജയ്പൂര്‍: അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനെ വിഷമത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി. ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കോണ്‍ഗ്രസ് എംപിയുടെ മോഡി സ്തുതി. കഴിഞ്ഞ ദിവസം ശശി തരൂരിന്റെ പിറന്നാളിന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. തരൂര്‍ ബിജെപിയുമായി അടുക്കുന്നുവോയെന്ന സംശയം ചില കോണ്‍ഗ്രസ് കോണുകളില്‍ ഉയര്‍ന്നിട്ടുണ്ട്.

'പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ്. ചില കാര്യങ്ങള്‍, പ്രത്യകമായി രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാര്‍ജിനില്‍ അവര്‍ വിജയിക്കുമെന്ന് ഞങ്ങള്‍ കണക്കൂ കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിനത് സാധിച്ചു'- തരൂര്‍ പറഞ്ഞു.

ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്. ഒരിക്കല്‍ അവര്‍ ബിജെപിയെ അമ്പരപ്പിക്കുമെന്നും, പക്ഷേ ഇന്ന് അവര്‍ക്ക് വേണ്ടത് ജനങ്ങള്‍ നല്‍കിയെന്നും തരൂര്‍ വ്യക്തമാക്കുന്നു.

അടുത്തിടെയായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി തരൂര്‍ അത്ര രസത്തിലല്ല. കെ റെയില്‍ വിഷയത്തില്‍ അടക്കം അദേഹം സ്വീകരിച്ച നിലപാട് കെപിസിസിയുടേതുമായി ചേര്‍ന്നു പോകുന്നതായിരുന്നില്ല. കെ. സുധാകരന്‍ സ്വരം കടുപ്പിച്ചതോടെയാണ് തരൂര്‍ കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിലേക്ക് വരാന്‍ തയാറായത്. അടുത്തമാസം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തരൂര്‍ പങ്കെടുക്കുന്നതും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.