കീവിനെ തകര്‍ത്ത് റഷ്യന്‍ ആക്രമണം; നാലാം വട്ട ചര്‍ച്ച ഇന്നും തുടരും

കീവിനെ തകര്‍ത്ത് റഷ്യന്‍ ആക്രമണം; നാലാം വട്ട ചര്‍ച്ച ഇന്നും തുടരും

കീവ്: ഇന്നലെ നടന്ന ഉക്രെയ്ന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും ഉക്രെയ്ന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഉക്രെയ്ന്‍ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച തുടങ്ങിയത്.

ഉക്രെയ്‌നില്‍ റഷ്യ അടിയന്തരമായി വെടി നിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും ഉക്രെയ്ന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.
എന്നാല്‍, സൈനിക നടപടി തുടരുമെന്നും ഉക്രെയ്ന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഇന്നലെ വ്യക്തമാക്കിയത്.

മുമ്പ് നടന്ന മൂന്നു ചര്‍ച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഇന്നലെയും ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.