റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ ചലച്ചിത്ര നടി കൊല്ലപ്പെട്ടു; ഒക്സാന ഷ്വെട്സ് പരമോന്നത ബഹുമതി നേടിയ താരം

റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ ചലച്ചിത്ര നടി കൊല്ലപ്പെട്ടു; ഒക്സാന ഷ്വെട്സ് പരമോന്നത ബഹുമതി നേടിയ താരം

കീവ്: ഉക്രെയ്നില്‍ റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ ചലച്ചിത്ര നടി കൊല്ലപ്പെട്ടു. ഉക്രെയ്നിലെ പരമോന്നത ബഹുമതി നേടിയ സിനിമാ താരമായ ഒക്സാന ഷ്വെട്സ്് കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം ഏറെ കാലം പ്രവര്‍ത്തിച്ചിരുന്ന യംഗ് തീയേറ്റര്‍ കമ്മ്യൂണിറ്റിയും മരണ വാര്‍ത്ത സ്ഥിരീകരിച്ചു.

67 വയസ്സായിരുന്നു ഒക്സാനയ്ക്ക്. കീവിലെ റെസിഡന്‍ഷ്യന്‍ കെട്ടിടത്തിന് നേരെയുള്ള ഷെല്ലാക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പ്രിയതാരത്തിന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്. അതേസമയം ഉക്രെയ്ന്‍ സര്‍ക്കാര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.

വെടിനിര്‍ത്തലുമായി മുന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് ഉക്രെയ്നില്‍ റഷ്യന്‍സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖാര്‍കീവ് നഗരത്തിന് അടുത്തുള്ള മെരെഫെ പട്ടണത്തിലെ സ്‌കൂളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും റഷ്യ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.