കാലിഫോർണിയ: ഫോമയുടെ(ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഓഫ് അമേരിക്ക) നിലവിലുള്ള വനിതാ പ്രതിനിധിയും വിമൻസ് ഫോറം ട്രഷററുമായ ജാസ്മിൻ പരോളിനെ മങ്ക(മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ) 2022-22 ലെ ഫോമയുടെ ദേശീയ കമ്മിറ്റിയിലേക്ക് വെസ്റ്റേൺ റീജിയനിൽ നിന്നുള്ള അംഗമായും ഡോ പ്രിൻസ് നെച്ചിക്കാട്ടിനെ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റായും നാമനിർദേശം ചെയ്തു.
ഡോ നെച്ചിക്കാട്ട് 1990 മുതൽ മങ്കയിൽ സജീവാങ്കവും ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ, ഫോമാ ബൈ-ലോ കമ്മിറ്റി നാഷണൽ കോർഡിനേറ്റർ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു.ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട്ട് ബിസിനസ് രംഗത്തിനപ്പുറം പൊതു പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നു.കമ്പ്യൂട്ടർ സാങ്കേതിക രംഗത്തെ സംരംഭകനായി ഡോ നെച്ചിക്കാട്ട് 1995 മുതൽ സിലിക്കോൺ വാലിയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രിൻസ് റിയാലിറ്റി ആൻഡ് ഫിനാൻസിന്റെ പ്രസിഡന്റും സി ഇ ഓ യുമാണ്.
ഫോമ വനിതാ പ്രതിനിധിയായി ഏറ്റവും മികച്ച പ്രവർത്തനമാണ് വിമൻസ് ഫോറവുമായി സഹകരിച്ച് ഈ കമ്മിറ്റി കാലയളവിൽ ജാസ്മിൻ നടത്തുന്നത്.മയൂഖം,സഞ്ജയിനി -വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതി, സ്ത്രീ ശാക്തീകരണ പരിപാടികൾ തുങ്ങിയവ സംഘടിപ്പിക്കുന്നതിലൂടെയും അംഗങ്ങളെ ഒരേ മനസ്സോടെ സംഘമായി പ്രവർത്തിക്കുന്നതിലൂടെയും അർപ്പണബോധമുള്ള കഠിനാധ്വാനിയായ,സ്വീകാര്യയായ വ്യക്തിത്വത്തിനുടമയാണെന്ന് ജാസ്മിൻ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.ഫോമയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് ജാസ്മിനെപ്പോലെ ഊർജ്ജസ്വലരായ വ്യക്തികൾ ഒരു മുതൽക്കൂട്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.